കേരളത്തിലെ കോട്ടകളെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയ പുരാവസ്തുഗവേഷകനാണ് ഡോ. അജിത്കുമാര്‍. ഇപ്പോള്‍ കേരള സര്‍വകലാശാല ആര്‍ക്കിയോളജി വിഭാഗം തലവനാണ്. കേരളത്തിലെ കോട്ടകളെക്കുറിച്ച് Forts of Kerala എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാസര്‍കോട്ടെ കോട്ടകളെക്കുറിച്ച് അജിത്കുമാറുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്:
രാഖേഷ് കൃഷ്ണന്‍: കോട്ടകളെക്കുറിച്ചുള്ള പഠനത്തിലേക്കെത്തിയതെങ്ങനെ?
അജിത് കുമാര്‍: കോട്ടകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നേരത്തേ താത്പര്യമുണ്ട്. വിവരശേഖരണത്തിനായി 10 വര്‍ഷത്തോളം ചെലവഴിച്ചു. ഫീല്‍ഡ് വര്‍ക്കിനായി തന്നെ മൂന്ന് വര്‍ഷമെടുത്തു. യു.ജി.സി.യില്‍ നിന്ന് അനുവദിച്ച ഒരു പ്രൊജക്ട് കോട്ടകളെക്കുറിച്ചായിരുന്നു.
രാ. കൃ.: കാസര്‍കോട്ടെ കോട്ടകളെക്കുറിച്ചുള്ള പഠനത്തില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങള്‍ എന്തൊക്കെയായിരുന്നു?
അ. കു: കണ്ടെത്തിയതില്‍ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ കുമ്പളക്കോട്ടയെക്കുറിച്ചായിരുന്നു. കേരള സര്‍വകലാശാലയുടെ ആര്‍ക്കിയോളജി വകുപ്പിലെ സഹഅധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹായത്തോടെ അവിടെ ഉത്ഖനനം ചെയ്തു. അങ്ങനെയാണ് കുമ്പളക്കോട്ടയിലെ പാലസ് കോംപ്ലക്സിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലെഡ് ബോള്‍സ്, വെടിയുണ്ടയുണ്ടാക്കുന്ന അച്ചുകള്‍, ടൈലുകള്‍, പാത്രങ്ങളുടെ കഷ്ണങ്ങള്‍ തുടങ്ങിയവ കണ്ടെത്തുകയുണ്ടായി. ചന്ദ്രഗിരി കോട്ടയില്‍ ഉത്ഖനനം നടത്തിയാല്‍ വലിയ കണ്ടെത്തലുകള്‍ക്ക് സാധ്യതയുണ്ട്. ചരിത്രത്തിന്‍റെ കാര്യത്തില്‍ സമ്പന്നമാണ് ചന്ദ്രഗിരി.
രാ. കൃ.: കാസര്‍കോട് ജില്ലയില്‍ ഇത്രയധികം കോട്ടകളുണ്ടാകാന്‍ കാരണമെന്താണ്?
അ. കു: തുളുനാടിന്‍റെ ഭാഗമായിരുന്നല്ലോ കാസര്‍കോട്. ഒട്ടേറെ രാജവംശങ്ങള്‍ അവിടെ ഭരിച്ചിട്ടുണ്ട്. ഇക്കേരി നായ്ക്കന്മാരും കദംബരുമൊക്കെ അവിടെ ഭരണം നടത്തിയവരാണ്. കുമ്പളയ്ക്കടുത്തുള്ള ഒരു കുടുംബം തങ്ങള്‍ കദംബവംശത്തില്‍പെട്ടവരാണെന്ന് അവകാശപ്പെടുന്നുണ്ട്. അവരെ ഞാന്‍ പോയി കണ്ടിരുന്നു. അവര്‍ക്ക് കുമ്പളപാലത്തിനടുത്ത് ശ്രീകൃഷ്ണക്ഷേത്രമൊക്കെയുണ്ട്. അവരുടെ അവകാശവാദം എത്രമാത്രം ശരിയാണെന്നറിയില്ല. കാരണം അവരിപ്പോള്‍ മരുമക്കത്തായമാണ് പിന്തുടരുന്നത്. കേരളത്തിലെ നായര്‍ വ്യവസ്ഥയുടെ ഭാഗമായിരുന്ന മരുമക്കത്തായരീതി എങ്ങനെ ഇവര്‍ക്ക് കിട്ടി?
രാ. കൃ.: കാസര്‍കോട്ടെ കോട്ടകളുടെ പ്രത്യേകതകള്‍?
അ. കു: കേരളത്തിലെ കോട്ടകളെ നാലായി തിരിക്കാം. 1. പ്രാദേശിക കോട്ടകള്‍. 2. അന്യദേശത്ത് നിന്നെത്തിയവര്‍ നിര്‍മിച്ച പ്രാദേശിക കോട്ടകള്‍. 3.വിദേശികള്‍ പണിത കോട്ടകള്‍. 4. യൂറോപ്യന്മാര്‍ പ്രാദേശിക രാജാക്കന്മാര്‍ക്ക് വേണ്ടി പണിത കോട്ടകള്‍.
പ്രാദേശികകോട്ടകള്‍ പൂര്‍ണമായും പ്രാദേശിക ഭരണാധിപന്മാര്‍ നിര്‍മിച്ചതാണ്. വിഴിഞ്ഞത്തെയും വളപട്ടണത്തെയും കോട്ടകള്‍ അത്തരത്തിലുള്ളതാണ്. കാസര്‍കോട്ടെ കോട്ടകളില്‍ മിക്കവാറും കര്‍ണാടകത്തില്‍ നിന്നെത്തിയ ഇക്കേരി നായക്കന്മാര്‍ നിര്‍മിച്ചതാണെന്ന് കാണാം. ചിലപ്പോള്‍ അവിടെയുണ്ടായിരുന്ന കോട്ട പുതുക്കിപ്പണിതതാകാം. എന്തായാലും, ഇക്കേരി നായക്കന്മാരുടെ സ്വാധീനമാണ് കോട്ടകളില്‍ കൂടുതലായി കാണപ്പെടുന്നത്. പാലക്കാട് കോട്ട കര്‍ണാടകത്തില്‍ നിന്ന് വന്ന ടിപ്പു നിര്‍മിച്ചതാണ്. പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഡച്ച്, ബ്രിട്ടീഷ് ശക്തികള്‍ പണിത കോട്ടകളാണ് വിദേശികള്‍ നിര്‍മിച്ച കോട്ടകളുടെ വിഭാഗത്തില്‍പ്പെടുന്നത്. പോര്‍ച്ചുഗീസുകാരാണ് കേരളത്തില്‍ കോട്ട പണിത ആദ്യ യൂറോപ്യന്മാര്‍. പള്ളിപ്പുറം, കണ്ണൂര്‍, കോട്ടപ്പുറം, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ കോട്ടകളെല്ലാം പോര്‍ച്ചുഗീസുകാരാണ് പണിതത്. ഫ്രഞ്ച് കോട്ടകളില്‍ അവശിഷ്ടമെങ്കിലും കാണാവുന്നത് മാഹിയിലേതാണ്. അതുപോലെ ഡച്ച് കോട്ടകളില്‍ അവശേഷിക്കുന്നത് ചേറ്റുവയിലെ കോട്ടയാണ്. വട്ടക്കോട്ടയും ഉദയഗിരിക്കോട്ടയുമൊക്കെ യൂറോപ്യന്‍ മേല്‍നോട്ടത്തില്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് വേണ്ടി നിര്‍മിച്ചതാണ്. തിരുവിതാംകൂര്‍ സൈന്യാധിപനും ഡച്ച് ക്യാപ്റ്റനുമായിരുന്ന ഡി ലയ്നോയ് (ഉല ഘമ്യിീ്യ) ആണ് ഈ കോട്ടകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.
കാസര്‍കോട്ടെ കോട്ടകളില്‍ ഭൂരിഭാഗവും മണ്‍കോട്ടകളാണ്. ലാറ്ററൈറ്റ് കട്ടകള്‍ കൊണ്ട് നിര്‍മിച്ചവ. എല്ലാത്തിന്‍റെയും കാതല്‍ മണ്ണാണ്. വട്ടത്തിലുള്ള കൊത്തളങ്ങള്‍ ഇക്കേരി നായക്കന്മാരുടെ ഒരു രീതിയാണ്. പെട്ടെന്ന് കോട്ടയ്ക്കകത്തുകയറാനാകാത്ത തരത്തില്‍ കോട്ടവാതിലിലേക്കുള്ള വളഞ്ഞ വഴികളും കിടങ്ങുകള്‍ പോലുള്ളവയുമൊക്കെ ബേക്കലില്‍ കാണാം. ഇതൊക്കെ മധ്യകാലഘട്ടത്തിലെ കോട്ടകളുടെ പ്രത്യേകതകളാണ്.
രാ. കൃ.: കാസര്‍കോട്ടെ കോട്ടകളോട് ചേര്‍ന്ന് ഹനുമാന്‍ക്ഷേത്രങ്ങള്‍ കാണുന്നുണ്ടല്ലോ?
അ. കു: അത് പിന്നീട് വന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കോട്ട പണിതവര്‍ നിര്‍മിച്ച ക്ഷേത്രമായി തോന്നിയിട്ടില്ല. അക്കാര്യം എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഇക്കേരി നായക്കന്മാരുടെ മറ്റുപല കോട്ടകളിലും ഞാന്‍ പോയിട്ടുണ്ട്. അവിടെയൊന്നും കാണാത്ത ഒരു പ്രതിഷ്ഠ ഇവിടെ മാത്രം എങ്ങനെ വന്നു?
രാ. കൃ.: കോട്ടകള്‍ നശിക്കാനിടയായതെങ്ങനെയാണ്?
അ. കു: എല്ലാ കോട്ടകളും അവസാനമെത്തിപ്പെട്ടത് ബ്രിട്ടീഷുകാരിലാണ്. അവരുടെ കൈയില്‍ കിട്ടുമ്പോഴേക്കും കോട്ടകളുടെ ആവശ്യങ്ങള്‍ അവസാനിച്ചിരുന്നു. പുതിയ ആയുധങ്ങളുടെ കാലത്ത് കോട്ടകള്‍ ആവശ്യമില്ലാതായി. പിന്നെ, കോട്ടകള്‍ നിലനിര്‍ത്തുകയെന്നത് പണച്ചെലവുള്ള കാര്യവുമാണ്.
ഇപ്പോള്‍ കോട്ടകള്‍ മിക്കതും സംരക്ഷണമില്ലാതെ കിടക്കുകയാണ്. സംസ്ഥാന പുരാവസ്തുവകുപ്പിന് കീഴിലുള്ള സ്ഥലത്തെ സംബന്ധിച്ച് അവര്‍ക്ക് തന്നെ അവ്യക്തതയുണ്ട്. പലതും വ്യക്തികള്‍ കൈയേറി. നിയമപരമായ ഒരു നടപടിയുമുണ്ടായില്ല. കേരളത്തിലെ ഭൂപ്രകൃതിയുടെ പ്രത്യേകതയനുസരിച്ച് ആറുമാസം ഒന്നും ചെയ്യാതെ കിടന്നാല്‍ അവിടെ കാടുവളരും. ഇതൊക്കെ കോട്ടകളുടെ നാശത്തിന് കാരണമായി.