കോട്ടയത്തിന്‍റെ സാമൂഹ്യ സാംസ്കാരിക ചരിത്രം: ചിത്രങ്ങൾ

in Image Gallery
Published on: 17 July 2019

പള്ളിക്കോണം രാജീവ് (Pallikkonam Rajeev)

പള്ളിക്കോണം രാജീവ് ചിത്രകാരന്‍, എഴുത്തുകാരന്‍, ചരിത്രകാരന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിൽ പ്രശസ്തനാണ്. നിലവില്‍ മലയാള മനോരമ പബ്ലിക്കേഷനില്‍ ഡിസൈനറായി ജോലി ചെയ്യുന്നു. നിരവധി പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക ചരിത്രത്തിലും പൈതൃകപഠനങ്ങളിലുമുള്ള സംഭാവനകള്‍ക്കു പുറമേ മീനച്ചില്‍ റിവര്‍ റിജൂവനേഷന്‍ ക്യാമ്പെയിന്‍ പോലെയുള്ള പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹ്യരംഗങ്ങളിലും ലേഖകന്‍ മുന്നിലുണ്ട്.
വിവിധ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളില്‍ ലേഖകന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കോട്ടയത്തിന്‍റെ മധ്യകാല കൊളോണിയൽ ബന്ധങ്ങളെ കുറിക്കുന്ന ഏതാനും ചിത്രങ്ങളും, അതെ ഇടങ്ങളുടെ സമകാലീന ചിത്രങ്ങളും, അക്കാലത്തെ ദൃശ്യങ്ങളെ കുറിക്കുന്ന സാങ്കല്പിക രേഖാ ചിത്രങ്ങളും ആണ് ഈ ഗാലറിയിൽ ഉള്ളത്. ഗവേഷണ പദ്ധതിയുടെ മൂന്നാം ഭാഗമായ ഈ ചിത്രശേഖരത്തിൽ  ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചരിത്രവുമായി ബന്ധപ്പെട്ട പൊതു ചിത്രശേഖരങ്ങളിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾക്കൊപ്പം മുണ്ടക്കയം സി.എം എസ് സ്കൂളിലെ അധ്യാപകനായ വിനോദ് ഫ്രാൻസിസ് വരച്ച 15 രേഖാചിത്രങ്ങളും രണ്ടു ഭൂപടങ്ങളും ലേഖകന്‍ തന്നെ പകര്‍ത്തിയ ഏഴു ഫോട്ടോഗ്രാഫുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.