ചേന്ദമംഗലം സിനഗോഗ്

in Image Gallery
Published on: 24 June 2019

റിസൺ കെ പ്രസാദ് (Rison K Prasad)

തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ പഠനത്തിന് (2007 -2012) ശേഷം പലയിടങ്ങളിൽ ആർക്കിടെക്ട് ആയി ജോലി നോക്കി. ഇപ്പോൾ സ്വന്തമായി പ്രാക്ടിസ് ചെയ്യുന്നു.താമസവും പ്രവർത്തനവും തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ. ഇപ്പോൾ ചരിത്രാന്വേഷണങ്ങൾക്കൊപ്പം, ബിരുദാനന്തര പഠനങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്

പുരാതന കാലം മുതലേ തന്നെ തുറമുഖ നഗരമായ മുസിരിസിൽ യഹൂദരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പശ്ചിമേഷ്യയിൽ നിന്നും കണ്ടെടുത്ത കച്ചവട രേഖകൾ സൂചിപ്പിക്കുന്നു. എങ്കിലും എന്നാണ് ഇവർ  കേരളത്തിൽ എത്തിയത് എന്ന് കൃത്യമായി പറയാൻ നമുക്ക് സാധിക്കില്ല. യഹൂദരെ പറ്റിയുള്ള വിശ്വസനീയമായ രേഖ A.D 1000 ത്തിൽ.(പ്രമുഖ ചരിത്രകാരൻ എം.ജി.എസ് നാരായണൻറെ അഭിപ്രായത്തിൽ) എഴുതപ്പെട്ട ജൂത ശാസനമാണ്.ചേന്ദമംഗലത്തെ ആദ്യ യഹൂദ ദേവാലയം 1420  സ്ഥാപിതമായി എന്നാണ് പറഞ്ഞു കേൾക്കുന്ന കഥ. പക്ഷേ 1324 ഇബ്നു ബത്തൂത്ത കേരളത്തിൽ നടത്തിയ യാത്രയിൽ അഞ്ചാം ദിവസത്തിൽ കുഞ്ചക്കരി എന്ന ഉയർന്ന കുന്നിൻ പ്രദേശത്തുള്ള യഹൂദരെ പറ്റി പരാമർശിക്കുന്നുണ്ട്
ഇപ്പോഴുള്ള സിനഗോഗ് 1614 - പോർച്ചുഗീസുകാരുടെ അവസാന കാലത്താണ് നിർമിച്ചത്. പല കാലഘട്ടങ്ങളിലായി നേരിടേണ്ടി വന്ന ആക്രമണങ്ങളെ ചെറുക്കാനെന്നവണ്ണം ഉയരം കൂടിയ ചുറ്റുമതിലാണ് ചേന്ദമംഗലം സിനഗോഗിലുള്ളത്.പ്രാചീന കാലം മുതലേ തന്നെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രവും, ക്രിസ്ത്യൻ, മുസ്ലിം പള്ളികളും ചേന്ദമംഗലത്തെ പ്രത്യേകതയാണ്. സമീപത്തെ വൈപ്പിക്കോട്ട സെമിനാരിയിൽ ഭാരതത്തിലെ ആദ്യ അച്ചടിശാല പ്രവർത്തിച്ചിരുന്നതായും പറയപ്പെടുന്നു. എല്ലാ ദേവാലയങ്ങളും ചേന്ദമംഗലത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തായതിനാൽ സമീപ കാലത്തുണ്ടായ പ്രളയത്തിൽ കേടുപാടുകൾ കൂടാതെ രക്ഷപ്പെട്ടു.