രാമായണം കേരളത്തിലെ പരമ്പരാഗത കലകളില്‍: തോല്‍പ്പാവക്കൂത്ത്, കൂത്ത്, കൂടിയാട്ടം എന്നിവയുടെ താരതമ്യപഠനം

in Module
Published on: 24 June 2019

പ്രസീത കെ (Praseetha K)

പ്രസീത.കെ. തൃശ്ശൂര്‍ വിമല കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദവും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് താരതമ്യസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും എം.ഫിലും നേടി. കാലടി സര്‍വകലാശാലയിലെ താരതമ്യസാഹിത്യവിഭാഗം ഗവേഷകയാണ്. ഇതേ വിഭാഗത്തില്‍ താത്കാലിക അധ്യാപികയായി (2011–2017) സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'രാമായണപുനരാഖ്യാനങ്ങള്‍ ആധുനികമലയാളകവിതയില്‍'എന്ന വിഷയത്തില്‍ ഗവേഷണപ്രബന്ധം സമര്‍പ്പിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളിലായി പത്തോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 നവംബറില്‍ ഹരിദ്വാര്‍, ഉത്തരാഖണ്ഡ് സംസ്കൃത സര്‍വകലാശാലയില്‍ വെച്ച് നടന്ന 'ഓള്‍ ഇന്ത്യ ഓറിയന്‍റല്‍ കോണ്‍ഫറന്‍സി'ല്‍ അവതരിപ്പിച്ച 'മലയാളസാഹിത്യത്തിലെ രാമായണപുനരാഖ്യാനങ്ങള്‍' എന്ന പ്രബന്ധത്തിന് ഇതിഹാസപഠനങ്ങളുടെ വിഭാഗത്തില്‍ മികച്ച പ്രബന്ധത്തിനുള്ള സമ്മാനം ലഭിച്ചു.

 തോല്പ്പാവക്കൂത്ത്, കൂടിയാട്ടം, കൂത്ത് എന്നീ പരമ്പരാഗത കലാരൂപങ്ങളില്രാമായണത്തിന്റെ സ്വാധീനവും അവതരണവും താരതമ്യാത്മകമായി വിശകലനം ചെയ്യാനാണ് പഠനത്തില്ശ്രമിച്ചിരിക്കുന്നത്. കേരളത്തിന്റെ സംസ്കാരത്തിലും ആചാരവിശ്വാസങ്ങളിലും വലുതായ സ്വാധീനമുള്ള രാമായണത്തിന് കേരളീയകലകളിലും സാഹിത്യത്തിലും നിര്ണായകമായ സ്വാധീനമുണ്ട്. കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തിലേക്ക് കണ്ണോടിച്ചാല്തന്നെ, രാമായണം അനേകം കലാവിഷ്കാരങ്ങള്ക്ക് ആധാരമായിരിക്കുന്നത് കാണാം. എന്നാല്ഓരോ കലാരൂപവും രാമായണത്തെ ആവിഷ്കരിക്കുന്നത് അതിന്റേതായ രീതിയിലാണ്. കേരളത്തിലെ പരമ്പരാഗത പാവകളിയായ തോല്പ്പാവക്കൂത്ത് അഥവാ നിഴല്പ്പാവക്കൂത്ത് കമ്പരാമായണപാഠത്തെയാണ് ആധാരമാക്കുന്നത്. അതേ സമയം, കൂത്തും കൂടിയാട്ടവും സംസ്കൃതരാമായണനാടകങ്ങളെയാണ് രംഗത്തവതരിപ്പിക്കുന്നത്. പാരമ്പര്യം കൊണ്ടും സമകാലികരംഗവേദിയ്ക്കനുസൃതമായി നവീകരിച്ചതു കൊണ്ടും കേരളത്തിന്റെ രംഗകലകളുടെ ചരിത്രത്തില്സവിശേഷമായ സ്ഥാനം തോല്പ്പാവക്കൂത്ത്, കൂടിയാട്ടം, കൂത്ത് എന്നിവയ്ക്കുണ്ട്. ക്ഷേത്രകലകളായിരിക്കുമ്പോള്തന്നെ അവയുടെ സൗന്ദര്യാത്മകത അവയെ ക്ഷേത്രമതില്ക്കെട്ടുകള്ക്ക് അപ്പുറത്തേക്ക് നയിച്ചു. പാവകളുടെ നിഴലാട്ടമാണ് തോല്പ്പാവക്കൂത്തെങ്കില്കലാകാരന്മാരുടെ നേരിട്ടുള്ള അഭിനയമാണ് കൂത്തിലും കൂടിയാട്ടത്തിലും രംഗത്ത് നടക്കുന്നത്. ഇവ കേരളത്തിലെ രാമായണാവിഷ്ക്കാരങ്ങളുടെ ഭാഗമാണ്. പല അംശങ്ങളിലും സമാനതകളുണ്ടെങ്കിലും ഓരോന്നും തനതായ സ്വത്വമുള്ളതാണ്. ഇവിടെ, കലകളുടെ ചിട്ടകള്‍, സൗന്ദര്യാംശങ്ങള്‍, അവതരണപാഠങ്ങള്എന്നിവ വിശകലനം ചെയ്യുന്നതിലൂടെ രാമായണത്തെ എപ്രകാരമെല്ലാമാണ് രംഗത്താവിഷ്കരിക്കുന്നത് എന്നു മനസ്സിലാക്കാന്ശ്രമിയക്കുകയാണ് പഠനത്തില്‍.