സഹപീഡിയ-യുനെസ്കോ ഫെല്ലോഷിപ്പ് 2020

അപേക്ഷകള്‍ ക്ഷണിക്കുന്നു

അവസാന തീയതി 02 ഓഗസ്റ്റ്‌ 2020

നിങ്ങള്‍ ഒരു വിദ്യാര്‍ഥി(നി)യോ ഗവേഷകനോ(യോ) സംസ്ക്കാരപഠനത്തില്‍ തല്പരനോ(യോ) ആണോ? എങ്കിലിതാ ഇന്ത്യയുടെ സാംസ്ക്കാരികപൈതൃകത്തിലെ വിവിധ വിജ്ഞാനമേഖലകളിലെ നിങ്ങളുടെ താത്പര്യങ്ങള്‍ പിന്തുടരാനുള്ള അവസരം.    

ഫെല്ലോഷിപ്പിനെക്കുറിച്ച്

ഇന്ത്യയുടെ സാംസ്ക്കാരികപൈതൃകത്തിന്‍റെ വിവിധ വിജ്ഞാനമേഖലകളിലെ താത്പര്യങ്ങള്‍ പിന്തുടരാന്‍ നിങ്ങള്‍ക്കായി അരവസരമൊരുക്കിക്കൊണ്ട്  സഹപീഡിയ-യുനെസ്കോ ഫെല്ലോഷിപ്പി ന്‍റെ നാലാം പതിപ്പ് സഹപീഡിയ പ്രഖ്യാപിക്കുന്നു

പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ അവിദിതമായ സാംസ്ക്കാരിക പൈതൃകങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കുവാനും, സമൂഹങ്ങളേയും, സംഘങ്ങളേയും, വ്യക്തികളേയും കൂടുതല്‍ അഭിഗമ്യമാക്കുവാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് സഹപീഡിയ-യുനെസ്കോ ഫെല്ലോഷിപ്പുകള്‍. സഹപീഡിയ-യുനെസ്കോ ഫെല്ലോഷിപ്പ് 2020 -ന് HP പാരേഖ് ഫൌണ്ടേഷന്‍റെ പിന്തുണയുണ്ട്.       

സാംസ്കാരിക വിജ്ഞാന സരണിയിലെ വ്യത്യസ്തങ്ങളായ മേഖലകളില്‍, അവയോട് ചേര്‍ന്ന് നിന്നുകൊണ്ട്   ഡോക്കുമെന്‍റേഷനും, ഗവേഷണങ്ങളും നടത്തുവാനും അതുവഴി അവയെ കൂടുതല്‍ സമ്പുഷ്ടമാക്കുവാനുമുള്ള  ചേതന ആളുകളില്‍ വളത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. ഈ ഫെല്ലോഷിപ്പ് ഉപയോഗിച്ച് ചെയ്യുന്ന ഗവേഷണങ്ങളും, ഡോക്ക്യുമെന്‍റേഷനുകളും ഓണ്‍ലൈന്‍ വിജ്ഞാന സമാഹാരത്തിലേയ്ക്ക് ഒരു മുതല്‍ക്കൂട്ടായി സഹപീഡിയയുടെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഭാഷകള്‍

ഈ വര്‍ഷം ഫെല്ലോഷിപ്പ് ലഭ്യമാകുന്നത് ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, ബംഗാളി, മറാത്തി, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ്. പ്രാദേശികഭാഷകളിലുള്ള ഗവേഷണത്തിനും ഡോക്കുമെന്‍റേഷനുമായിരിക്കും മുന്‍ഗണന.

യോഗ്യത

അപേക്ഷകര്‍ക്ക്‌ ഹുമാനിറ്റീസിലോ സോഷ്യല്‍ സയിന്‍സിലോ ബിരുദാനന്തരബിരുദവും അതിലും ഉയര്‍ന്ന ബിരുദമോ പ്രവര്‍ത്തിപരിചയമോ വേണം. പ്രമേയത്തില്‍ സൂചിപ്പിച്ചിട്ടുള്ള വിഷയത്തില്‍ അക്കാദമിക് പരിചയമോ പ്രവര്‍ത്തിപരിചയമോ ഉള്ളവര്‍ക്ക് മുന്‍ഗണന. ഏതെങ്കിലും ഇന്ത്യന്‍ അക്കൗണ്ട്‌ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് അനുബന്ധം v കാണുക  

കാലദൈര്‍ഘ്യം

2020 ഒക്ടോബര്‍ 30 നും 2021 മാര്‍ച്ച്‌ 30 നും ഇടയിലുള്ള ഏതെങ്കിലും ഇരുപത്തിനാല് (24) ആഴ്ചകളില്‍ ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കേണ്ടതാണ്. ഈ സമയപരിധിയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത പക്ഷം ഫെല്ലോഷിപ്പ് റദ്ദാക്കപ്പെടും. സമയപരിധിയെ പറ്റി അനുബന്ധം 111-ല്‍ പരാമശിച്ചിരിക്കുന്ന കാര്യങ്ങള്‍ അപേക്ഷകര്‍ വായിക്കുക.    

വിഭാഗങ്ങള്‍

ഗവേഷണം, ഡോക്കുമെന്‍റേഷന്‍, ഇവ രണ്ടും ഉള്‍ക്കൊള്ളുന്ന ഒരു സമ്മിശ്രവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഈ ഫെല്ലോഷിപ്പിലുള്ളത്. ഏതു വിഭാഗത്തിനാണോ അപേക്ഷിക്കുന്നത് അതനുസരിച്ച് താഴെ തന്നിരിക്കുന്ന പട്ടികയില്‍നിന്ന് ഈ ഫെല്ലോഷിപ്പിന് വേണ്ടി  സമര്‍പ്പിക്കേണ്ട പഠനരേഖകള്‍ അപേക്ഷകര്‍ക്ക്  തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ അനുബന്ധം v –ലെ സഹപീഡിയയ്ക്കുള്ള ഉള്ളടക്കനിര്‍മ്മാണത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കാണുക.   

സമര്‍പ്പിക്കേണ്ട പഠനരേഖകള്‍

അപേക്ഷകര്‍ ഫെല്ലോഷിപ്പിനായി മൂന്ന് പഠനരേഖകളാണ് സമര്‍പ്പിക്കേണ്ടത്‌. അപേക്ഷിക്കുന്ന സമയത്ത് തങ്ങളുടെ കഴിവിനും താല്പര്യത്തിനുമനുസരിച്ചുള്ള വിഭാഗം (മേല്‍സൂചിപ്പിച്ച) തിരഞ്ഞെടുക്കണം. മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ തങ്ങളുടെ വിഷയത്തിന് ഒരാമുഖം കൂടി കാലപരിധിയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. താഴെപ്പറയുന്ന  വിഭാഗങ്ങളില്‍ന്നിന്നും ഇഷ്ടമുള്ള തരം തിരഞ്ഞെടുക്കാം.      ‍     

സമര്‍പ്പിക്കേണ്ട പഠനരേഖ 1: 

സചിത്ര അവലോകനം/ ആമുഖ ലേഖനം (3000-4000 വാക്കുകള്‍, 5-10 ചിത്രങ്ങള്‍), അല്ലെങ്കില്‍  
ഹ്രസ്വ ഡോക്യുമെന്‍ററി ഫിലിം (15-20 മിനിറ്റ് ദൈര്‍ഘ്യം, സബ്ടൈറ്റിലോടുകൂടി, കൂടാതെ 500-800 വാക്കിലുള്ള സംഗ്രഹം)

സമര്‍പ്പിക്കേണ്ട പഠനരേഖ II & III:

അനുബന്ധലേഖനം (3-5 ചിത്രങ്ങള്‍, 1500-2000 വാക്കുകള്‍), അല്ലെങ്കില്‍
ചിത്രസഞ്ചയം (വിവരണത്തോടുകൂടിയ 30-50 ചിത്രങ്ങള്‍), അല്ലെങ്കില്‍  
ഫോട്ടോ ഉപന്യാസം (20 ചിത്രങ്ങളും, അവയെ സമ്പൂര്‍ത്തീകരിക്കാന്‍ വേണ്ടിയുള്ള 1000-1500 വാക്കുകളും)

തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തില്‍ വിദഗ്ദരോ/ പണ്ഡിതരോ/ പരിശീലകരോ ആയുള്ള വ്യക്തികളുമായുള്ള അഭിമുഖത്തി ന്‍റെ എഴുത്ത് പ്രതി (1500 വാക്കുകള്‍, കുറഞ്ഞത് 10 ചോദ്യോത്തരങ്ങള്‍)  

സാമ്പത്തികസഹായം

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് 40,000 രൂപ ഗ്രാന്‍റ്റായി ലഭിക്കും. പഠനരേഖകള്‍ സമര്‍പ്പിക്കുന്നതിനെ അടിസ്ഥാനമാക്കി ഈ തുക മൂന്ന് ഗഡുക്കളായാകും നല്‍കുക. പ്രാദേശിക ഭാഷയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, അത് തര്‍ജ്ജമ ചെയ്യുന്നതിനായി 10,000 രൂപ ലഭിക്കുന്നതാണ്.      

അപേക്ഷ തയ്യാര്‍ ചെയ്യുവാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

അപേക്ഷയുടെ ഭാഗമായി താഴെ പറയുന്ന രേഖകളും സമര്‍പ്പിക്കേണ്ടതാണ്:

1. റെസ്യൂമെ അല്ലെങ്കില്‍ കരിക്കുലം വിറ്റ

1.    1000-1500 വാക്കുകളില്‍ ഒരു പ്രസ്‌താവന, കൂടാതെ 200-300 വാക്കുകളുള്ള സംഗ്രഹവും. ഇതില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുത്തിയിരിക്കണം.
a.    തിരഞ്ഞെടുത്ത പഠനത്തി ന്‍റെ സാദ്ധ്യതകള്‍
b.    സമര്‍പ്പിക്കുവാനുദ്ദേശിക്കുന്ന പഠനരേഖകള്‍  
c.    മെത്തോഡോളജിയും കാലയളവും  

3. എഴുതാനുള്ള സാമര്‍ത്ഥ്യം തെളിയിക്കാനായി 1500 വാക്കുകളില്‍ കുറയാതെയുള്ള (മുമ്പ് ഗവേഷണത്തിനോ മറ്റോ) ഉപന്യാസം. ഡോക്കുമെന്‍റേഷന്‍ വിഭാഗത്തില്‍
അപേക്ഷിക്കുന്നവര്‍ ഫിലിം മെയ്ക്കിങ്ങിലോ, വീഡിയോഗ്രഫിയിലോ ഉള്ള അപേക്ഷകന്‍റെ കഴിവ് തെളിയിക്കുന്ന 5- 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പിന്റെ  URL ലിങ്ക് അയക്കേണ്ടതാണ്. സമ്മ്രിശവിഭാഗത്തില്‍പ്പെട്ടവര്‍ മേല്പറഞ്ഞ രണ്ടും നിശ്ചയമായും അയച്ചിരിക്കണം.      

5. തിരഞ്ഞെടുത്തിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള പഠനങ്ങളുടെ പട്ടിക/ ഗ്രന്ഥസൂചി (15 എണ്ണത്തില്‍ കൂടാതെ).

അനുബന്ധം II -ല്‍ പറയുന്ന വ്യവസ്ഥകളും ഉപാധികളും, അനുബന്ധം III -ല്‍ പരാമര്‍ശിക്കുന്ന സമയക്രമവും,  അനുബന്ധം IV -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സഹപീഡിയയുടെ ഉള്ളടക്കത്തിന് ചേര്‍ന്ന വിധം പഠനരേഖകള്‍ തയ്യാറാക്കുന്നതിനായുള്ള  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വായിക്കുക.

അനുബന്ധം I - ഫെലോഷിപ്പിൻറെ വിശദ  വിവരങ്ങൾ
അനുബന്ധം II-തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ
അനുബന്ധം III-സമയക്രമം,  
അനുബന്ധം IV- സഹപീഡിയയുടെ ഉള്ളടക്കത്തിന് ചേര്‍ന്ന വിധം പഠനരേഖകള്‍ ഉപാധികളുംതയ്യാറാക്കുന്നതിനായുള്ള  മാർഗ്ഗനിർദ്ദേശങ്ങ ൾ
അനുബന്ധം V- വ്യവസ്ഥകളും ഉപാധികളും
എന്നിവ അപേക്ഷകർ വായിക്കേണ്ടതാണ്.