No Events Found In This Domain

Workspace

Sahapedia-UNESCO Fellowship 2018 Malayalam

സഹപീഡിയ-യുനെസ്ക്കോ ഫെലോഷിപ്പ്

 

അപേക്ഷകള്‍ ക്ഷണിക്കുന്നു

അവസാന തീയതി 2018 ജൂണ്‍ 30 

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥി/നിയോ, ഗവേഷകയോ/നോ, സംസ്കാര പഠനത്തില്‍ താല്പര്യം ഉള്ളയാളോ

ആണോ? എങ്കിലിതാ, ഇന്ത്യയുടെ  തനതു സാംസ്കാരിക പാരമ്പര്യങ്ങളെ അടുത്തറിഞ്ഞു കൊണ്ട്, അതിന്റെ  വൈവിധ്യമാര്‍ന്ന അറിവുവഴികളെ നിങ്ങളുടേതായ രീതികളില്‍ പിന്തുടരാനുള്ള ഒരവസരം

 

ഈ ഫെല്ലോഷിപ്പ് എന്ത്, എങ്ങിനെ?

ഈ നാടിന്റെ സാംസ്കാരിക ചരിത്രവും പാരമ്പര്യവും അതിന്റെ അനേകം കൈവഴികളും അവ ഉള്‍ക്കൊള്ളുന്ന അറിവുകളും 

തേടുന്ന പഠന തല്പരര്‍ക്ക്  സഹപീഡിയ-യുനെസ്കോ ഫെലോഷിപ്പ് രണ്ടാം പതിപ്പ് അതിനായി അവസരമൊരുക്കുന്നു.

ഒരു സമൂഹത്തിന്‍റെ “സാംസ്കാരിക വൈവിധ്യത്തിന്റെ കേന്ദ്രബിന്ദു, സ്ഥായിയായ വികസനത്തിനു വേണ്ട ഉറപ്പ്, എന്നീ നിലകളില്‍

അസ്‌പൃശ്യമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രാധാന്യ’ത്തെ കണക്കിലെടുക്കുന്നതാണ് അസ്‌പൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള 2003ലെ യുനെസ്കോ കണ്‍വെന്‍ഷന്‍. പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഈ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും വ്യത്യസ്ത സമുദായങ്ങള്‍ക്കും സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ പൈതൃകം കൂടുതല്‍ പ്രാപ്യമാക്കുന്നതിനും  വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സഹപീഡിയ-യുനെസ്കോ ഫെല്ലോഷിപ്പുകള്‍. 2018ലെ ഫെല്ലോഷിപ്പുകള്‍ക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്‍റെ  പിന്തുണ കൂടിയുണ്ട്.

വ്യത്യസ്ത സാംസ്കാരിക വിജ്ഞാനമേഖലകളില്‍

വിമര്‍ശനാത്മക ഗവേഷണവും ഡോക്യുമെന്‍റെഷനും നിര്‍വഹിക്കാനും, ഈ പ്രക്രിയയുടെ ഭാഗമായി  രൂപപ്പെടുന്ന അറിവിന്റെ പാരസ്പര്യ ശൃംഖലകള്‍  തുടര്‍ന്നും ശക്തിപ്പെടുത്താനുമുള്ള പ്രചോദനം ഫെല്ലോകള്‍ക്കു ലഭിക്കും. ഫെല്ലോകള്‍ സമര്‍പ്പിക്കുന്ന ഗവേഷണഫലങ്ങളും മറ്റു ശേഖരങ്ങളും സഹപീഡിയയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ആയി ലഭ്യമാക്കും.

 

ഭാഷകള്‍

ഈ വര്‍ഷം ഫെലോഷിപ്പ് ലഭ്യമാകുന്നത് ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, ബംഗാളി, മറാത്തി, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ്. പ്രാദേശിക ഭാഷകളിലുള്ള ഗവേഷണവും, ഡോക്കുമെന്‍റേഷനും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ് ഈ ഫെല്ലോഷിപ്പ്.

 

യോഗ്യത

ഹ്യുമാനിറ്റീസിലും സോഷ്യല്‍ സയന്‍സിലും ബിരുദാനന്തര ബിരുദമോ, അതിലും ഉയര്‍ന്ന യോഗ്യതയോ, അല്ലെങ്കില്‍ സമാന പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്കാണ് ഫെലോഷിപ്പ്. അപേക്ഷിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണ/പ്രവൃത്തിപരിചയമുള്ള  അപേക്ഷകര്‍ക്കായിരിക്കും മുന്‍ഗണന. ഇന്ത്യന്‍ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരെ മാത്രമെ ഫെലോഷിപ്പിന് പരിഗണിക്കുകയുള്ളു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി നുബന്ധം 5-ലെ ചോദ്യോത്തരങ്ങള്‍ കാണുക.    

  

കാലാവധി

2018 ആഗസ്റ്റ് 15നും 2019 ഫെബ്രൂവരി 15നും ഇടയിലുള്ള ഇരുപത്തിനാല് (24) ആഴ്ചകളില്‍ പഠനം പൂര്‍ത്തിയാക്കേണ്ടതാണ്. ഈ സമയപരിധിയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത പക്ഷം ഫെലോഷിപ്പ് റദ്ദാക്കപ്പെടും. സമയപരിധിയെ പറ്റി അനുബന്ധം 3-ല് പരാമശിച്ചിരിക്കുന്ന കാര്യങ്ങള് അപേക്ഷകര്‍ വായിക്കേണ്ടതാണ്.    

 

വിഭാഗങ്ങള്‍

ഗവേഷണം, ഡോക്കുമെന്‍റേഷന്‍, അല്ലെങ്കില്‍, ഇത് രണ്ടിന്റെയും സംയോജനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഈ ഫെലോഷിപ്പിലുള്ളത്. ഇവയില്‍ ഏതാണോ തിരഞ്ഞെടുക്കുന്നത് അതിനനുസരിച്ച് താഴെ തന്നിരിക്കുന്ന പട്ടികയില്‍നിന്ന് ഫെലോഷിപ്പ് സംബന്ധമായി തങ്ങള്‍ സമര്‍പ്പിക്കേണ്ടുന്ന പഠനരേഖകള്‍/ഗവേഷണ ഫലങ്ങള്‍ ഓരോ അപേക്ഷകര്‍ക്കും  തിരഞ്ഞെടുക്കാവുന്നതാണ്. 

 

സമര്‍പ്പിക്കേണ്ട പഠനരേഖകള്‍/ഗവേഷണ ഫലങ്ങള്‍

ഓരോ ഫെലോഷിപ്പിലും എല്ലാവരും നിര്‍ബന്ധമായും തയ്യാറാക്കേണ്ട ഒരു ഇനവും, ഐച്ഛികമായ മൂന്നെണ്ണവും ആണുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷകര്‍ ഈ മൂന്നിനെയും പറ്റി വായിച്ച് മനസിലാക്കേണ്ടതാണ്. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ വ്യക്തികളും നാലാമത് ഒരു ഇനം കൂടി സമര്‍പ്പിക്കേണ്ടതാണ്. മറ്റു മൂന്നു ഘടകങ്ങള്‍ തയ്യാറാക്കുന്നതിനായി ആശ്രയിച്ച കൃതികളുടെയും മറ്റു വിഭവങ്ങളുടെയും പട്ടിക/ ഈ വിഷയത്തില്‍ തുടര്‍-ഗവേഷണം നടത്താന്‍ സഹായകമായ മാര്‍ഗരേഖ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്. മേല്‍പ്പറഞ്ഞ  മൂന്ന് ഐച്ഛിക ഘടകങ്ങള്‍  താഴെ പറയുന്നു.  

സമര്‍പ്പിക്കേണ്ട ഘടകങ്ങള്‍ I:  

സചിത്ര അവലോകനം/ ആമുഖ ലേഖനം (3000-4000 വാക്കുകളും, 5-10 ചിത്രങ്ങളും), അല്ലെങ്കില്‍ 

ഹ്രസ്വ ഡോക്യുമെന്‍ററി ചിത്രം (15-20 മിനിറ്റില്‍, ഇംഗ്ലീഷ് സബ്ടൈറ്റിലോടുകൂടി, 500-800 വാക്കിലുള്ള സംഗ്രഹം സഹിതം  സമര്‍പ്പിക്കേണ്ടതാണ്)

സമര്‍പ്പിക്കേണ്ട ഘടകങ്ങള്‍  II:

ലേഖനം (3-5 ചിത്രങ്ങളും, 1500-2000 വാക്കുകളും),

അല്ലെങ്കില്‍ 

ഇമേജ് ഗാലറി -വിവരണത്തോടുകൂടിയ 30-50 ചിത്രങ്ങള്‍  അല്ലെങ്കില്‍  

ഫോട്ടോ എസ്സേ - 20 ചിത്രങ്ങളും, അവയ്ക്ക് ചേരുന്ന 1000-1500 വാക്കുകള്‍ ഉള്ള ചെറിയ കുറിപ്പും

സമര്‍പ്പിക്കേണ്ട ഘടകങ്ങള്‍ III:  

തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തില്‍ വൈദഗ്ദ്ധ്യം/പാണ്ഡിത്യം ഉള്ളവരോ/ പ്രായോഗിക പരിശീലനം ഉള്ളവരോ ആയ വ്യക്തികളുമായുള്ള അഭിമുഖത്തിന്‍റെ എഴുത്ത് പ്രതി (1500 വാക്കുകള്‍, കുറഞ്ഞത് 10 ചോദ്യോത്തരങ്ങള്‍ അല്ലെങ്കില്‍  

തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തില്‍ വൈദഗ്ദ്ധ്യം/പാണ്ഡിത്യം ഉള്ളവരോ/ പ്രായോഗിക പരിശീലനം ഉള്ളവരോ ആയ വ്യക്തികളുമായുള്ള വീഡിയോ അഭിമുഖം (20-30 മിനിറ്റ്).

കൂടാതെ, പ്രാദേശിക ഭാഷകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇവയുടെ ഇംഗ്ലീഷ് തര്‍ജ്ജമയും സമര്‍പ്പിക്കേണ്ടതാണ്.

 

സാമ്പത്തിക സഹായം

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് 40,000 രൂപയാണ് ലഭിക്കുക. ഗവേഷണ ഫലങ്ങളുടെ വിവിധ ഘടകങ്ങള്‍  സമര്‍പ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ഗഡുക്കളായാകും ഈ തുക ലഭിക്കുക. പ്രാദേശിക ഭാഷയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, തര്‍ജ്ജമ ചെയ്യുന്നതിനായി 10,000 രൂപ കൂടി ലഭിക്കുന്നതാണ്. 

     

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  മാർഗ്ഗനിർദ്ദേശങ്ങൾ

അപേക്ഷയുടെ ഭാഗമായി താഴെ പറയുന്ന രേഖകളും സമര്‍പ്പിക്കേണ്ടതാണ്:

1. റെസ്യൂമെയോ കരിക്കുലം വിറ്റയോ

1000-1500 വാക്കുകളില്‍ ഒരു പ്രസ്താവം. ഇതില്‍ 200-300 വാക്കുകളുള്ള സംഗ്രഹവും ഉള്‍പ്പെടുത്തിയിരിക്കണം.

നിങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പഠനത്തിന്‍റെ സാദ്ധ്യതകള്‍, സമര്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പഠനരേഖകള്‍, രീതിശാസ്ത്രം, സമയപരിധി, ഈ വിഷയസംബന്ധിയായ മറ്റ് രചനകളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് തുടങ്ങിയവയെ കുറിച്ച് പ്രസ്താവത്തില്‍ വ്യക്തമായി  സൂചിപ്പിച്ചിരിക്കണം.

3. അപേക്ഷകയുടെ/ന്‍റെ രചനാരീതി മനസ്സിലാക്കാനായി 1500 വാക്കുകളില്‍ കുറയാതെയുള്ള (മുമ്പ് എഴുതിയിട്ടുള്ള)ഒരു സാമ്പിള്‍ ലേഖനം(ഗവേഷണത്തിനായി), അല്ലെങ്കില്‍ 

ഫിലിം മെയ്ക്കിങ്ങിലോ, വീഡിയോഗ്രഫിയിലോ ഉള്ള അപേക്ഷകന്‍റെ കഴിവ് തെളിയിക്കുന്ന 5-10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ ക്ലിപ്പോ (ഡോക്കുമെന്‍റേഷനായി), അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ അപേക്ഷകന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഘടകക്രമത്തിനനുസരിച്ച് സമര്‍പ്പിക്കേണ്ടതാണ്.   

4. 500 വാക്കുകളില്‍ ഉദ്ദ്യേശ പ്രസ്താവന (SoP)

അപേക്ഷകന്‍ തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തിന് സഹപീഡിയയുമായി ബന്ധപ്പെട്ട  പ്രസക്തിയെക്കുറിച്ചും, സഹപീഡിയയുടെ വിജ്ഞാന പ്രചരണ രീതിയുമായി എങ്ങനെയാണ് അത് ചേര്‍ന്നുപോകുക എന്നതിനെക്കുറിച്ചും ഉദ്ദ്യേശ പ്രസ്താവനയില്‍ വിവരിക്കേണ്ടതാണ്. കൂടാതെ, അപേക്ഷകന്‍റെ ഇതുവരെയുള്ള  തൊഴില്‍പരമായ  വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.  

5. തിരഞ്ഞെടുത്തിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നിട്ടുള്ള പഠനങ്ങളുടെ പട്ടിക/ ഗ്രന്ഥസൂചി (15 എണ്ണത്തില്‍ കൂടാതെ).